KERALA
പട്ടിമറ്റത്ത് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചു.സ്കൂട്ടർ യാത്രികന് പരിക്ക്




പട്ടിമറ്റം ഡബിൾ പാലത്തിന് സമീപം മുബാറക്ക് ജംങ്ഷനിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. കടയിരുപ്പ് കരവട്ടുപുത്തൻപുരയിൽ കെ.ആർ. ശശീന്ദ്ര ( 68 ) നാണ് പരിക്കേറ്റത്.വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം.
പെരുമ്പാവൂരിൽ നിന്നും കോലഞ്ചേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലേക്ക് പട്ടിമറ്റം ഭാഗത്തു നിന്നും എതിർ ദിശയിൽ വരികയായിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ സ്കൂട്ടർ യാത്രികനെ നാട്ടുകാർ ഉടനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലാണ് ശശീന്ദ്രൻ . കുന്നത്തുനാട് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

