കടയിരുപ്പ് സർക്കാർ സ്കൂൾ ഭിന്നശേഷി സൗഹൃദമാകുന്നു




കടയിരുപ്പ് ജി.എച്ച്.എസ്.എസ്. ഭിന്നശേഷി സൗഹൃദമാകുന്നു. സർക്കാർ 15.74 ലക്ഷം അനുവദിച്ചു കോലഞ്ചേരി: കടയിരുപ്പ് ഗവ. എച്ച്.എസ്.എസ്.ഭിന്നശേഷി സൗഹൃദമാകുന്നു.ഇതിനായി പി.വി.ശ്രീനിജിൻ എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്ന് സർക്കാർ 15.74 ലക്ഷം രൂപ അനുവദിച്ചു. ഭിന്നശേഷി സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി ഈ തുക ഉപയോഗിച്ച് സ്കൂളിൽ ടോയ്ലറ്റ്, റാമ്പ്, റെയിൽ എന്നിവ നിർമ്മിക്കും.
ജില്ലയിലെ തന്നെ എറ്റവും മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് കടയിരുപ്പ് ഗവ. എച്ച്.എസ്.എസ്.പൊതു വിദ്യാഭ്യാസ സംരക്ഷണത്തിൻ്റെ ഭാഗമായി സ്കൂളിൽ നിരവധിയായ വികസന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ഇതിൻ്റെ തുടർച്ചയായാണ് സ്കൂൾ ഭിന്നശേഷി സൗഹൃദമാക്കുന്നതെന്ന് പി.വി.ശ്രീനിജിൻ എം. എൽ.എ.പറഞ്ഞു.
ടെണ്ടർ നടപടികൾ പൂർത്തിയാക്കി വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം.എ ൽ എ. കൂട്ടി ചേർത്തു.