SPORTS

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) എറണാകുളം ജില്ലാ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 3-ാംമത് അനിൽ എക്സൽ മെമ്മോറിയൽ സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.

മൂവാറ്റുപുഴ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ജില്ലാ പ്രസിഡന്റ് സജി മാർവെലിന്റെ അധ്യക്ഷതയിൽ സംസ്ഥാന ട്രഷറർ റോബിൻ എൻവിസ് ടൂർണ്ണമെന്റ് ഉദ്ഘാടന നിർവഹിച്ചു.

ജില്ല സ്പോർട്സ് ക്ലബ്‌ കോഓർഡിനേറ്റർ ജോമറ്റ് മാനുവൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആശംസകൾ അറിയിച്ചു കൊണ്ട് റോണി അഗസ്റ്റിൻ (സംസ്ഥാന പി ആർ ഓ), രജീഷ് എ എ (ജില്ലാ സെക്രട്ടറി), ജില്ലാ ജോയിന്റ് സെക്രട്ടറി മാരായ നജീബ് പി പി സാജു റോസ് ജില്ലാ പി ആർ ഓ രാഹുൽ രാജു, അ ജയകുമാർ എൻ വി ജില്ലാ സ്പോർട്സ് ക്ലബ് സബ് കോഡിനേറ്റർ, മേഖല പ്രസിഡന്റ് അജിമോൻ പി എസ് എന്നിവർ സംസാരിച്ചു.

ജില്ലാ ഇൻഷുറൻസ് കോഡിനേറ്റർ ടോമി സാഗ, ജില്ലാ ആർട്സ് ക്ലബ്ബ് കോർഡിനേറ്റർ ശ്രീജിത്ത് ശിവറാം സംസ്ഥാന, ജില്ലാ, മേഖലാ, യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു. ചടങ്ങിന് മേഖലാ സെക്രട്ടറി സനിൽ കെ എസ് നന്ദി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button