മീമ്പാറ വനിതാ വ്യവസായ കേന്ദ്രം ഇനി മാലിന്യ സൂക്ഷിപ്പ് കേന്ദ്രമാകാൻ അനുവദിക്കില്ല . ജനകീയ കൂട്ടായ്മ


കോലഞ്ചേരി : മീമ്പാറ വനിതാ വ്യവസായ കേന്ദ്രം ഇനി മാലിന്യ സൂക്ഷിപ്പ് കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്ന് ജനകീയ കൂട്ടായ്മ. സംഭവത്തെ പറ്റി വിശദമായ അന്വോഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും മാലിന്യ വിഷയത്തിൽ പഞ്ചായത്തിന്റെ നിലപാട് ഉടനടി മാറ്റണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കിഴക്കേ കവലയിലെ കത്തിയമർന്ന കെട്ടിടത്തിന് മുന്നിൽ നിന്ന് മീമ്പാറ വരെ ജനകീയ കൂട്ടായമയുടെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനവും യോഗവും നടന്നു.


വിവിധ രാഷ്ട്രീയ-സാംസ്കാരിക പ്രധിനിധികൾ, വ്യാപാരി വ്യവസായികൾ, നാട്ടുകാർ തുടങ്ങിയവർ പ്രധിഷേധ യോഗത്തിൽ പങ്കെടുത്തു. പൂതൃക്ക പഞ്ചായത്തിലെ മാലിന്യം ഇനി ലക്ഷങ്ങൾ മുടക്കി പണിത മീമ്പാറ വനിതാ വ്യവസായ കേന്ദ്രത്തിൽ കൊണ്ടിടാൻ അനുവദിക്കില്ലെന്നും വിഷയത്തിൽ കൂട്ട പരാതികൾ വിവിധ വകുപ്പുകൾക്ക് കൈമാറുമെന്നും യോഗത്തിൽ സംസാരിച്ച വിവിധ പ്രധിനിധികൾ പറഞ്ഞു. പോൾ. വി.തോമസ്, ജോളി ജോൺ എടയ്ക്കാട്ട്,കെ.ജി. പുരുഷോത്തമൻ, മത്തായി ജോൺ, ബേസിൽ ജെയിംസ്, രാജു കണ്ണാമ്പാറ, എം.പി.രാജു , സജോ സക്കറിയ ആൻഡ്രൂസ് തുടങ്ങിയവർ പ്രധിഷേധ യോഗത്തിന് നേതൃത്വം നല്കി.