വ്യാപാരികൾ അമ്പലമേട് പോലീസ് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി


ബ്രഹ്മപുരം മലിന്യപ്ലാന്റിലെ തീ പിടുത്തത്തെ തുടർന്നുള്ള വിഷപുകയും അശാസ്ത്രീയമായ മാലിന്യ സംസ്കരണവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രകടനവും അമ്പലമേട് പോലീസ് സ്റ്റേഷന്റെ മുന്നിൽ പ്രതിഷേധ ധർണ്ണയും നടത്തി.
തുടർന്ന് നടന്ന ധർണ്ണാസമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് PC ജേക്കബ് യോഗം ഉത്ഘാടനം ചെയ്തു.
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് KS മാത്യു അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ C R നീലകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി.ഇപ്പോഴുള്ള ജനതയ്ക്കും വരും തലമുറക്കും ദുരന്തം വരുത്തുന്നതാണ് ബ്രഹ്മപുരത്തെ അനാസ്ഥയെന്ന് സി ആർ നീലകണ്ഠൻ പറഞ്ഞു.


ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ ജെ റിയാസ്, പഞ്ചായത്ത് അംഗം യൂനസ് എംപി, സി ജി ബാബു, അസീസ് മൂലയിൽ, ഷാജഹാൻ അബ്ദുൽ ഖാദർ, റോയ് ടി പി, റെജി പോൾ, ടി ബി നാസർ, ടിപി ഹസ്സൈനാർ, ലിസ്സി പൗലോസ്,പി കെ ഷിഹാബ്, ശ്രീനാഥ് മംഗലത്ത്, സോണി ആന്റണി എന്നിവർ സംസാരിച്ചു