LOCAL
ബ്രഹ്മപുരം മാലിന്യ പ്രശ്നം: ബിജെപി ധർണ


കോലഞ്ചേരി:ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിലെ അട്ടിമറി അന്വോഷിക്കുക എന്ന് പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പി കോലഞ്ചേരി മണ്ഡലം കമ്മിറ്റി പുത്തൻകുരിശിൽ ധർണ നടത്തി. ധർണ സമരം എസ് സി മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി എം മോഹനൻ ഉത്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പി സി വിനോജിന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ സമരത്തിന് ജനറൽ സെക്രട്ടറി ഷിജു കിങ്ങിണിമറ്റം സ്വാഗതവും, കെ ബി ശെൽവരാജ് നന്ദിയും രേഖപ്പെടുത്തി. രാജേഷ് ചന്ദ്രൻ മനോജ് എം. എസ് എന്നിവർ സംസാരിച്ചു. ഒപ്പം കേന്ദ്ര ഹരിത ട്രൈബ്യൂണലിന് സമർപ്പിക്കുന്നതിന് വേണ്ടിയുള്ള ഭീമ ഹർജിയിലേക്കുള്ള സിഗ്നേച്ചർ ക്യാമ്പയിനും തുടക്കമായി.