വധശ്രമം കൊടുംകുറ്റവാളി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ


വധശ്രമം മയക്കു മരുന്ന് വിലപന ഉൾപ്പെടെ നിരവധി ക്രിമിനൽ കേസ്സിലെ പ്രതിയും പിടകിട്ടാപ്പുള്ളിയുമായ മദൻ എന്നു വിളിക്കുന്ന മിഥുൻ(28), കൂട്ടാളി എരൂർ അനിൽ എന്നു വിളിക്കുന്ന അനിൽ പ്രദ (52) എന്നിവരെയാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് ഇൻസ്പെക്ടർ വി. ഗോപകുമാറും സംഘവും പിടികൂടിയത്. തൃപ്പൂണിത്തുറ എരൂർ പിഷാരി കോവിൽക്ഷേത്രത്തിന് സമീപം തിട്ടയിൽ വീട്ടിൽ, ബാബു എന്നു വിളിക്കുന്ന രമേഷിനെ ഫെബ്രുവരി 8 ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്. നേരത്തെ മിഥുനും അനിൽപ്രദയും ചേർന്ന് വൈറ്റില വെൽകെയർ ആശുപത്രിക്ക് സമീപം താമസ്സിക്കുന്ന സിജു എന്നയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി അയാളെ മർദ്ദിച്ച് അവശനാക്കിയിരുന്നു. ഇനിനെ ചൊല്ലി അനിൽപ്രദയും സിജുവുംതമ്മിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് സിജു ഓട്ടോ ഡ്രൈവർ ബാബുവിന്റെ ഓട്ടോയിൽ അനിൽപ്രദയുടെ വീട്ടിൽ സംസാരിക്കാൻപോയിരുന്നു.
അനിൽപ്രദയുടെ വീട് ബാബു സിജുവിന് കാണിച്ചു കൊടുത്തതിലുള്ള വിരോധത്താലാണ് അനിലും മിഥുനും ചേർന്ന് ബാബുവിനെകൊലപ്പെടുത്താൻ ശ്രമിച്ചത്. വിവരമറിഞ്ഞ് പോലീസ് ഈ സംഭവത്തെ പറ്റി അന്വേഷിച്ച സമയം അനിൽപ്രദ പോലീസിനെ ദീഷണിപ്പെടുത്താനും ശ്രമിച്ചു.തുടർന്ന് പോലീസ് ബാബുവിന്റെ മൊഴി രേഖപ്പെടുത്തി കേസ്സ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത സമയം അനിൽ പ്രദ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിന്നും വാളും ബാബുവിനെ കുത്താൻ ഉപയോഗിച്ച് കത്തിയും പോലീസ് കണ്ടെടുത്തു. ഈ കേസ്സിലെ രണ്ടാം പ്രതി മിഥുൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെ നിരവധി മയക്കു മരുന്നു കേസ്സുകളും, പാലാരിവട്ടം സ്റ്റേഷനിൽ തട്ടികൊണ്ടുപേകൽ, വധശ്രമം, മയക്ക് മരുന്ന് കൈവശം വച്ചതിനും നിരവധി കേസ്സുകളും, തൃശൂർ ആളൂർ പോലീസ് സ്റ്റേഷനിൽ 16 കിലോ ഗഞ്ചാവുമായി ഇയ്യാളെ പിടികൂടിയിട്ടുണ്ട്. ഉദയംപേരൂർ, പനങ്ങാട് പോലീസ്സ്റ്റേഷൻ എന്നിവിടങ്ങളിലും നിരവധി കേസ്സുകൾ നിലവിലുള്ളതായി പോലീസ്പറഞ്ഞു. രണ്ടാം പ്രതി മിഥുനെ ഒളിവിൽ കഴിഞ്ഞ എരൂർ കുന്ന ഭാഗത്ത്നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്തു സമയം മിഥുൻ കത്തി വീശി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ്മൽപിടുത്തത്തിലൂടെകീഴപ്പെടുത്തുകയായിരുന്നു.ഇയാൾക്കെതിരെ നിരവധി കോടതികളിൽ വാറണ്ടുകൾ നിലവിലുണ്ട്.