KERALA

പോലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

ആലുവ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മണപ്പുറത്ത് ആരംഭിച്ച പോലീസ് കൺട്രോൾ റൂം റേഞ്ച് ഡി.ഐ.ജി എ.ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി വിവേക് കുമാർ , അഡീഷണൽ എസ്.പി ടി.ബിജി ജോർജ്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ആർ രാജീവ്, ഡി.വൈ.എസ്.പിമാർ, ഇൻസ്പെക്ടർമാർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. 1250 പോലീസുദ്യേഗസ്ഥരെയാണ് ശിവരാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button