

പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ മാർ കുര്യാക്കോസ് സഹദായുടെ തിരുശേഷിപ്പ് പുനഃപ്രതിഷ്ഠയുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെയും തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെയും സംയുക്ത ഓർമ്മ പെരുന്നാളിന് കൊടിയേറി. വികാരി ഫാ. ജിത്തു മാത്യു കൊടിയേറ്റി.


നവംബർ 13, 14 വ്യാഴം വെള്ളി തീയതികളിലാണ് പ്രധാന പെരുന്നാൾ ചടങ്ങുകൾ. തിങ്കൾ മുതൽ ബുധൻ വരെ എല്ലാ ദിവസവും വൈകിട്ട് സന്ധ്യാ നമസ്കാരവും തുടർന്ന് മധ്യസ്ഥ പ്രാർത്ഥനയും നടക്കും. വ്യാഴം വൈകിട്ട് 6.30 ന് സന്ധ്യാ നമസ്കാരവും തുടർന്ന് പ്രദക്ഷിണവും ഉണ്ടായിരിക്കും. വെള്ളി രാവിലെ 8 ന് വിശുദ്ധ കുർബാന, തുടർന്ന് പ്രദക്ഷിണം എന്നിവ നടക്കും. പെരുന്നാളിനോട് അനുബന്ധിച്ച് അദ്ധ്യാത്മീക സംഘടനകളുടെ സംയുക്ത വാർഷിക സമ്മേളനവും സംഘടിപ്പിച്ചു.





