KERALA

കടമറ്റം പള്ളിയിൽ മോർ ​ഗീവർ​ഗ്​ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 6,7

കടമറ്റം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ് 6 , 7 ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും.

ആറാം തീയതി രാവിലെ ഏഴിന് പ്രഭാത നമസ്കാരത്തെ തുടർന്ന് വിശുദ്ധ കുർബാന, എണ്ണ ഒഴിക്കൽ ചടങ്ങ്, പള്ളിയുടെ മേമ്പൂട്ട് തുറക്കൽ, വൈകിട്ട് ആറുമണിക്ക് സന്ധ്യാനമസ്കാരം, 7.45 ന് കടക്കനാട് കുരിശിലേക്ക് പ്രതിക്ഷണം, പത്തുമണിക്ക് ആശിർവാദവും നേർച്ച സദ്യയും നടക്കും.

ഏഴാം തീയതി രാവിലെ 7 30 ന് പ്രഭാത നമസ്കാരത്തെ തുടർന്ന് നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് തിരുവല്ല അന്തോണിയോസ് ദയറാ സുപ്പീരിയർ അഡ്വക്കേറ്റ് ഫാദർ കുര്യാക്കോസ് വർഗീസ് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് 11 മണിക്ക് പ്രദക്ഷിണവും ആശീർവാദവും, ലേലം, നേർച്ചസദ്യ എന്നിവയും ഉണ്ടാകും.

ആണ്ട് തോറും മേടം 24 ന് നടന്നുവരുന്ന ഊട്ട് പെരുന്നാൾ എന്ന പേരിൽ പ്രസിദ്ധമായ വിശുദ്ധന്റെ ഓർമ്മപ്പെരുന്നാളിൽ പങ്കെടുക്കുവാൻ ആയിരക്കണക്കിന് വിശ്വാസികളാണ് പള്ളിയിൽ എത്തിച്ചേരുന്നതെന്ന് പള്ളി വികാരി ഫാദർ സണ്ണി വർഗീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button