



രാഷ്ട്രീയജീവിതത്തിൽ ഏറ്റവുമധികം വിശ്വസിച്ച പ്രസ്ഥാനം നിസ്സാരകാര്യത്തിൽ തന്നെ കയ്യൊഴിഞ്ഞതോടെ പാർട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കലാരാജു മാധ്യമങ്ങളോട് പ്രതികരിച്ചു.തന്നെ ഭീഷണിപ്പെടുത്തിയാണ് പാർട്ടി വീഡിയോ ചിത്രീകരിച്ചത്.
സത്യാവസ്ഥ തെളിവു സഹിതം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. തന്റെയും തന്റെ കുടുംബത്തിനും ജീവന് ഭീഷണിയുള്ളതിനാൽ നാട്ടിലേയ്ക്ക് ഇപ്പോൾ ഇല്ലെന്നും കലാരാജു പറഞ്ഞു.


പോലീസിലും സർക്കാർ സംവിധാനത്തിലും തനിക്ക് വിശ്വാസമില്ലാത്തതിനാലാണ് രഹസ്യമൊഴി നൽകിയത്.തന്റെ പരാതിയിൽപറഞ്ഞിരിക്കുന്ന ആളുകളെയല്ല അറസ്റ്റ് ചെയ്തിരിക്കുന്നത്.യഥാർത്ഥപ്രതികൾ ഇപ്പോൾ പുറത്താണെന്നും അവർ പറഞ്ഞു.
യുഡിഎഫിന്റെ സഹായമോ സംരക്ഷണമോ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി പറഞ്ഞത്. ജനമധ്യത്തിൽ തന്നെ വസ്ത്രാക്ഷേപം നടത്തി അപമാനിച്ചത് ഒരിക്കലും മറക്കാനാവില്ലെന്നും കലാരാജും പറഞ്ഞു.
രണ്ടര മണിക്കുറോളം നടപടിക്രമങ്ങൾക്ക് ശേഷമാണ് അവർ കോടതിയിൽ നിന്നും ഇറങ്ങിയത്.

