





ചേലക്കുളം പൂച്ചക്കുഴി വെള്ളേക്കാട്ട് വീട്ടിൽ നിഷ (38) യെയാണ് രാവിലെ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തെ തുടർന്ന് നിഷയുടെ ഭർത്താവ് നാസറിനെ കുന്നത്തുനാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കാലങ്ങളായി മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണെന്നാണ് പോലീസ് പറയുന്നത്.
നാസർ രാവിലെ അയൽ വീട്ടിലെത്തി ഭാര്യ എഴുന്നേൽക്കുന്നില്ല എന്നും, വന്നു നോക്കുവാനും പറഞ്ഞതനുസരിച്ചെത്തിയ അയൽവാസികളാണ് നിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോതമംഗലം നെല്ലിക്കുഴിയാണ് നിഷയുടെ സ്വദേശം.
ഇന്നലെ രാത്രി 2 മണിയ്ക്ക് താനും ഭാര്യയും സംസാരിച്ചതാണെന്നും . രാത്രിയിൽ ഒരുമിച്ച് ഭക്ഷണം കഴിച്ചതാണെന്നും ഭർത്താവ് പോലീസിന് മൊഴി നൽകി.എന്നാൽ പരസ്പര വിരുദ്ധമായ ഇയാളുടെ സംസാരത്തിൽ സംശയുമുണ്ടെന്നും പോസ്റ്റുമാർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും കുന്നത്തുനാട് പോലീസ് അറിയിച്ചു.
ഇവർക്ക് ഒരു മകനും മകളുമാണുള്ളത്. ഏറെ നാളുകളായി മറ്റൊരു ബന്ധുവീട്ടിലാണ് മകൻ താമസിയ്ക്കുന്നത്. മകൾ ആലുവയിലെ അറബിക് കോളേജ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണ്.
കുന്നത്തുനാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.ഫോറൻസിക് , വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

