KERALALOCAL

വെണ്ണിക്കുളം സ്കൂളിൽ രക്ഷിതാക്കളുടെ ശില്പശാല സംഘടിപ്പിച്ചു

അക്കാദമികം, അച്ചടക്കം , കരുതൽ വിദ്യാലയത്തിന്റെ അടുത്ത അധ്യയനവർഷത്തെ വിഷൻ പ്രഖ്യാപിച്ചു

വെണ്ണിക്കുളം സെന്റ് ജോർജ്ജസ് എച്ച്.എസ്.എസ്. ൽ രക്ഷിതാക്കളുടെ ഏകദിന ശില്പശാല സംഘടിപ്പിച്ചു. 2023 – 2024 അധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് രക്ഷിതാക്കളുടെ ശില്പശാല സംഘടിപ്പിച്ചത്. പി.ടി.എ. പ്രസിഡന്റ് കെ.എം. രാജു അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ മാനേജർ എം.വി. പീറ്റർ ശില്പശാല ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻഡ് ബെൻസൺ വർഗീസ്, ഇംഗ്ലീഷ് അധ്യാപകൻ അനിൽകുമാർ എം.കെ. എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. പ്രിൻസിപ്പാൾ ഗ്ലെന്നിസ് രാജൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലിത പി. വർഗീസ് നന്ദിയും പറഞ്ഞു. മലയാളം അധ്യാപകൻ ബിനു കുര്യാക്കോസ് വിഷയാവതരണം നടത്തി.

അക്കാദമികം, പാഠ്യേതര പ്രവർത്തനങ്ങൾ, ഭൗതീകം, സാമൂഹികം എന്നീ മേഖലകളെ മുൻ നിർത്തി രക്ഷിതാക്കൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തി. തുടർന്ന് ഗ്രൂപ്പുകളുടെ അവതരണവും റിപ്പോർട്ടിംഗും നടന്നു. രക്ഷിതാക്കളായ നെബു പോൾ, ജോബിൻ സി. എബ്രാഹാം, പ്രിയ കൃഷ്ണകുമാർ , ദിവ്യ രതീഷ് , ഹെപ്സി പീറ്റർ എന്നിവർ ചർച്ചാ കുറിപ്പുകൾ അവതരിപ്പിച്ചു. ശില്പശാലയിൽ നിന്നും ഉയർന്നുവന്ന ആശയങ്ങളേയും നിർദ്ദേശങ്ങളേയും ക്രോഡീകരിച്ചു കൊണ്ട് ശില്പശാല കൺവീനറും സീനിയർ അസിസ്റ്റൻഡുമായ ബെൻസൺ വർഗീസ് സംസാരിക്കുകയും അക്കാദമികം അച്ചടക്കം കരുതൽ എന്ന വിദ്യാലയത്തിന്റെ അടുത്ത അധ്യയനവർഷത്തെ വിഷൻ പ്രഖ്യാപിക്കുകയും ചെയ്തു.

എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എ അംഗത്തിന് സോഷ്യൽ ജസ്റ്റിസ് ഫോറം നൽകുന്ന പുരസ്ക്കാരത്തിന് അർഹനായ സ്ക്കൂളിന്റെ പി.ടി.എ. പ്രസിഡന്റ് കെ.എം. രാജുവിനെ ശില്പശാലയിൽ വച്ച് അനുമോദിക്കുകയും സ്ക്കൂൾ മാനേജർ എം.വി. പീറ്റർ പുരസ്ക്കാരം കൈമാറുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button