ഹോണ്ട ബിഗ് വിങ്സുമായി ചേർന്ന് വാരിയർ ഫൌണ്ടേഷൻ റിപ്പബ്ലിക് ദിനാഘോഷം






മഴുവന്നൂർ : വാരിയർ ഫൗണ്ടേഷൻ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘റെെഡ് ഫോർ എ കോസ്’ എന്ന പേരിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.ഹോണ്ട ബിഗ് വിംങ്സ് റെെഡർ ക്ലബ് അംഗങ്ങൾ അഥിതികളായെത്തി.ഒഴിവു ദിനങ്ങളിൽ സാമൂഹിക സേവനങ്ങളുമായി റെെഡിംങ് സംഘടിപ്പിക്കുന്നവരാണ് ബിഗ് വിംങ്സ്. ഏറ്റവും പുതിയ മോഡൽ ബെെക്കുകളുമായി എത്തിയ റെെഡേഴ്സിൻ്റെ സാനിധ്യം അക്കാദമി വിദ്യാർത്ഥികൾക്ക് പുതിയ അനുഭവം സമ്മാനിച്ചു.വിവിധ കലാപടികൾ, കുട്ടികൾക്കൊപ്പം ബൈക്ക് റാലി എന്നിവയോടൊപ്പം അക്കാദമിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ബിഗ് വിങ്സ് നേതൃത്വത്തിൽ പഠനോപകരങ്ങളും വിതരണം ചെയ്തു.
ഡബ്ല്യൂ.എഫ് കെെവല്യ ഇവൻ്റ് സെൻ്ററിൽ നടന്ന പരിപാടിയിൽ വാര്യർ ഫൗണ്ടേഷൻ കൺവീനർ അനിയൻ പി ജോൺ അധ്യക്ഷനായി. വാർഡ് മെമ്പർ നീതു പി ജോർജ് പതാക ഉയർത്തുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ഇ.വി.എം ഹോണ്ട ഏരിയ സെയിൽസ് മാനേജർ സി.എസ് അരുൺ സന്ദേശം നൽകി.പ്രോഗ്രാം കോർഡിനേറ്റർ രമേഷ് വാസു, വില്യംസ് കെ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

