

നമ്മുടെ രാജ്യത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരുപാട് അപകടങ്ങൾ ഉണ്ടാകാറുണ്ട്.
ഗ്യാസ് സിലിണ്ടറിന് ഒരു എക്സ്പയറി ഡേറ്റ് ഉണ്ട് അത് സിലിണ്ടറിന്റെ സൈഡിൽ തന്നെ എഴുതിയിട്ടുണ്ട്. അത് നമ്മൾ ശ്രദ്ധിക്കാറില്ല എന്ന് മാത്രം.
പലപ്പോഴും നമ്മൾ എബിസിഡിയും നമ്പറുകളും ശ്രദ്ധിച്ചിട്ടുണ്ടാവും പക്ഷേ എന്നാൽ അത് എന്തിന് സൂചിപ്പിക്കുന്നു എന്ന് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഇതിൽ എബിസിഡി എന്നെഴുതിയിരിക്കുന്നത് മാസത്തെ സൂചിപ്പിക്കുന്നു. നമ്പർ വർഷത്തെയും സൂചിപ്പിക്കുന്നു 20 എന്നാണെങ്കിൽ ഇത് 2020 എക്സ്പേർ ആകും എന്നാണ് സൂചിപ്പിക്കുന്നത്. ഇനി നമ്മൾ ഉപയോഗിക്കുന്ന ഗ്യാസ് പൈപ്പിനും എക്സ്പയറി ഡേറ്റുണ്ട് ഇത് ഓരോ രണ്ടുവർഷം കൂടുമ്പോഴും ഇത് മാറ്റിക്കൊണ്ടിരിക്കണം. ഈ ഗ്യാസ് പൈപ്പിന്റെ എക്സ്പയറി ഡേറ്റ് അറിയുന്നതിന് വേണ്ടി bis എന്ന ആപ്ലിക്കേഷനിൽ വെരിഫൈ ലൈസൻസ് ഡീറ്റെയിൽസ് എന്നതിനകത്ത് ചെക്ക് ചെയ്തു നോക്കിയാൽ നമുക്ക് ഇതിനെക്കുറിച്ച് കൂടുതൽ ഡീറ്റെയിൽസ് അറിയാൻ കഴിയും.