KERALA

ഐ എൻ ടി യു സി ജില്ലാ സമ്മേളനം : ഛായാചിത്ര ജാഥയ്ക്ക് സ്വീകരണം നൽകി

ഐഎൻടിയുസി ജില്ലാ സമ്മേളനത്തിന്റെ ആരംഭം കുറിച്ച് സമ്മേളന നഗരിയിൽ സ്ഥാപിക്കുന്ന ഛായചിത്ര ജാഥയ്ക്ക് കോലഞ്ചേരിയിൽ സ്വീകരണം നൽകി

കോതമംഗലത്ത് ചുമട്ടുതൊഴിലാളി സബ് കമ്മിറ്റി മെമ്പർ ആയിരുന്ന റോയി കെ പോളിന്റെ ഛായ ചിത്രമാണ് അദ്ദേഹത്തിൻറെ സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി സമ്മേളന നഗരിയിൽ എത്തിയത്.
മുൻ എംഎൽഎയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ജോസഫ് വാഴക്കൻ ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പ്രവർത്തകർ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി.കെപിസിസി മുൻ എക്സിക്യൂട്ടീവ് അംഗം കെ പി ബാബു, തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു.

ഐഎൻടിയുസി താലൂക്ക് പ്രസിഡൻറ് അഡ്വക്കേറ്റ് അബു മൊയ്തീൻ ചന്ദ്രലേഖ ശശിധരൻ , ജിജി സാജു എന്നിവരാണ് ജാഥ നയിച്ചത്.

കോതമംഗലത്ത് നിന്നും ആരംഭിച്ച ഛായ ചിത്രജാഥ പെരുമ്പാവൂർ ആലുവ കളമശ്ശേരി നിയോജക മണ്ഡലങ്ങൾ വഴി പട്ടിമറ്റത്തെ വിപുലമായ സ്വീകരണത്തിനു ശേഷമാണ് കോലഞ്ചേരിയിൽ എത്തിച്ചേർന്നത് .

ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടിയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് സംഘടനാ പ്രതിനിധികളാണ് സ്വീകരണ യോഗത്തിൽ പങ്കെടുത്തത്.

സ്വാഗത സംഘം ചെയർമാൻ ഏലിയാസ് കാരിപ്ര, കൺവീനർ പോൾസൺ പീറ്റർ , ജില്ലാ ട്രഷറർ സ്ലീബാ സാമുവൽ , സ്വാഗത സംഘം ട്രഷറർ എം പി സലിം , എം എസ് മുരളി, എൻ എൻ രാജൻ, പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ വി എൽദോ,സ്ലീബാ സാമുവൽ , നവാസ് പട്ടിമറ്റം,ഹേമലത രവി , ബേസിൽ തണ്ണിക്കോട്ട്,വിൽസൺ സി തോമസ്,ബെന്നി പുത്തൻവീടൻ,മുടക്കുഴ പഞ്ചായത്ത് പ്രസിഡണ്ട് പി പി അവരാച്ചൻ ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button