

ഇന്നത്തെ സാഹചര്യത്തിൽ വളരെ ജനകീയമായിട്ടുള്ള പേയ്മെന്റ് രീതിയാണ് യു .പി .ഐ .
രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റുകളിൽ മാറ്റംകൊണ്ടുവന്ന തത്സമയ പേയ്മെന്റ് സംവിധാനമാണ് ഇത് .
ഉപയോക്താക്കൾക്ക് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് സ്മാർട്ട് ഫോണുകൾ വഴി വളരെ എളുപ്പത്തിൽ പണം കൈ മാറാം എന്നുള്ളതാണ് ഈ ഡിജിറ്റൽ പേയ്മെന്റ്സ്ന്റെ സവിശേഷത .യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യൂ .പി .ഐ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തത് . എൻ .സി .പി .ഐ ഇപ്പോഴിതാ പുതിയ നിർദ്ദേശം പുറത്തിറക്കിയിരിക്കുകയാണ് .


എല്ലാ ബാങ്കുകളും ഇപ്പോൾ ഫോൺ പേ ,ഗൂഗിൾ പേ,പോലുള്ള മൂന്നാം കക്ഷി ആപ്പുകളും യൂ .പി .ഐ ഐഡി ക്ലോസ് ചെയ്യാൻ ഒരുങ്ങുകയാണ് .ഒരു വർഷമായി ഇടപാട് നടത്താത്ത ഐഡികൾ ബ്ലോക്ക് ചെയ്യാനാണ് എൻ .പി .ഐ ,സി യുടെ തീരുമാനം .ഇത് എല്ലാ ബാങ്ക്കളോടും തേർഡ് പാർട്ടി ആപ്പ്കളോടും നിർദ്ദേശിച്ചിട്ടുണ്ട് . ഇതിനായി ഡിസംബർ 31 വരെ എൻ .പി .സി .ഐ സമയം അനുവദിച്ചിട്ടുണ്ട് .


യൂ .പി .ഐ ഐഡി ക്യാൻസൽ ആകാതിരിക്കാൻ ഉപയോക്താക്കൾ ഈ തിയതിക്ക് മുൻപ് നിങ്ങളുടെ യൂ .പി .ഐ .ഡി സജീവമാക്കണം .ഉപയോക്താക്കളുടെ ഐഡി ക്യാൻസൽ ചെയ്യുന്നതിന് മുൻപ് ഇമെയിൽ ആയോ സന്ദേശമായോ ഉപയോക്താക്കൾക്കു നിർദേശം ലഭിക്കുന്നതാണ് .


ഒരുവർഷമായിട്ട് ഈ ഐഡിയിൽ നിന്നും ഡെബിറ്റോ ക്രെഡിറ്റോ ആയിട്ടുള്ള എന്തെങ്കിലും ഒരു ഇടപാട് നടന്നിട്ടില്ലെങ്കിൽ ആ ഐഡി ജനുവരി 1 മുതൽ പ്രവർത്തന രഹിതമാക്കും .