KERALA

പട്ടിമറ്റം പ്രാഥമീക ആരോ​ഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു

പട്ടിമറ്റം പി എച്ച് സിയിൽ ഇനിമുതൽ മെഡിക്കൽ ലാബ് പ്രവർത്തിയ്ക്കും.ഓരോ ടെസ്റ്റിനും ഇവിടെ 50 ശതമാനം ഇളവ് ലഭിക്കും.കുന്നത്തുനാട് ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി നിതാമോൾ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മായ വിജയൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് മെമ്പർ ശ്രീജ അശോകൻ,കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി ഔസേപ്പ്, വാർഡ് മെമ്പർ ടി എ ഇബ്രാഹിം,ഡോ: നിഖിലേഷ് മേനോൻ, മെമ്പർമാരായ ജാൻസി ഡേവിഡ്,ലവിൻ ജോസഫ്, അനുപമ പി എസ്,സുരേഷ് സി റ്റി,ലൈജി യോഹന്നാൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button