





കോലഞ്ചേരി ഉപജില്ല സീനിയർ വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ കിഴക്കമ്പലം സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.കോലഞ്ചേരി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പത്ത് ടീമുകളാണ് പങ്കെടുത്തത്.ഇതിൽ വാശിയേറിയ മത്സരത്തിൽ എതിർടീമിനെ 0 :1 എന്ന നിലയിലാണ് സെന്റ് ജോസഫ് പരാജയപ്പെടുത്തിയത്.
തുടർന്ന് പുരസ്ക്കാര വിതരണത്തിന് ശേശം നടന്ന അനുമോദന ചടങ്ങിൽ കിഴക്കമ്പലം സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാദർ ഫ്രാൻസിസ് അരീക്കൽ,പ്രിൻസിപ്പൽ സോയി കളംപാട്ട്,പ്രധാന അധ്യാപിക മേഴ്സി ജോസഫ്,കായിക അധ്യാപകൻ എൽദോ ജോയ്, തുടങ്ങിയവർ പങ്കെടുത്തു.

