



കുന്നത്തുനാട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസക്കാരായ അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനുള്ള രജിസ്ട്രേഷൻ ക്യാമ്പ് കുമ്മനോട് ഗവ. മോഡൽ യു.പി സ്കൂളിൽ കുന്നത്തുനാട് പൊലീസ് സബ് ഇൻസ്പെക്ടർ എ.എൽ. അഭിലാഷ് ഉദ്ഘാടനം ചെയ്തു.


എസ്.ഐ റെജി, എ.എസ്.ഐ എം.ജി. സജീവ്, എസ്.സി.പി.ഒ കെ.ആർ. പ്രിയ, സോപ്മ സംസ്ഥാന സംസ്ഥാന സെക്രട്ടറിയും ജില്ലാ ട്രഷററുമായ ബാബു സെയ്താലി എന്നിവർ സംസാരിച്ചു. അതിഥി തൊഴിലാളികളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ 657 പേർ രജിസ്റ്റർ ചെയ്തു.
ഇനിയും രജിസ്റ്റർ ചെയ്യാത്തവർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷൻ ഇല്ലാത്ത തൊഴിലാളികളെ ജോലിക്കെടുക്കുന്നതും വാടക റൂമുകളിൽ താമസിപ്പിക്കുന്നവരും കർശന നിയമനടപടികൾ നേരിടേണ്ടി വരും. വരും ദിവസങ്ങളിൽ ഇത്തരക്കാരെ കണ്ടെത്തുന്ന പരിശോധനകളും നടക്കും

