ഐക്കരനാട് പഞ്ചായത്തിൽ തരിശുനിലത്ത് കൃഷിയറക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു




ഐക്കരനാട് ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ 25 വർഷങ്ങളിലേറെയായി കൃഷിയോഗ്യമല്ലാതെ കിടക്കുന്ന90 ഏക്കറോളം വരുന്നപാടശേഖരങ്ങൾ കൃഷിയോഗ്യമാക്കുന്നു. 5, 6,8 വാർഡുകളിലെ മഞ്ചിക്ക പാടം, തെക്കും പാടം, എന്നീ കൃഷിനിലങ്ങളാണ് രണ്ടരപതിറ്റാണ്ടിന് ശേഷം കൃഷി യോഗ്യമാക്കുന്നത്. ട്വന്റി 20 യുടെ സാമ്പത്തിക സഹായത്തോടെയാണ് പ്രാരംഭഘട്ട നടപടികൾ ആരംഭിച്ചിരിക്കുന്നത്. പാടത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ജെസിബി ഉപയോഗിച്ച് തോട് നിർമ്മാണം ആരംഭിച്ചു.
കുന്നത്തുനാട് ട്വന്റി 20 നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ജോബി വർഗീസിന്റെ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് സമിതി അംഗം ആശ ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്തംഗങ്ങളായ മാത്യൂസ് പോൾ, ജീൽ മാവേലിൽ, കൃഷി ഓഫീസർമീര ടി.എം, പാടശേഖരസമിതിയെ പ്രതി നിധീകരിച്ച്, സജി പി. പി,എന്നിവർ സംസാരിച്ചു.



