പ്ലസ് വണ്‍, വിഎച്ച്‌എസ്‌ഇ പ്രവേശനം : ആദ്യ അലോട്ട്‌മെന്റ് ഇന്ന്, 21 വരെ പ്രവേശനം


പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും.
3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം. 4, 59,119 അപേക്ഷകര്‍ ആണുള്ളത്. ഈ മാസം 21 വരെയാണ് ആദ്യ അലോട്ട്‌മെന്റ് നടക്കുക.
http://www.admission.dge.kerala.gov.inല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും. ആദ്യ അലോട്മെന്റ് ലഭിച്ചവര്‍ ഫസ്റ്റ് അലോട് റിസല്‍റ്റ്സ് എന്ന ലിങ്കില്‍നിന്നു ലഭിക്കുന്ന കത്തുമായി അലോട്മെന്റ് ലഭിച്ച സ്കൂളില്‍ എത്തണം. രക്ഷിതാവിനോപ്പം ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുമായി വേണം ഹാജരാവാൻ.
അലോട്മെന്റ് ലഭിച്ച സ്കൂളില്‍നിന്ന് ലെറ്റര്‍ പ്രിന്റെടുത്ത് നല്‍കും. ആദ്യ അലോട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെ സമയത്ത് അടയ്ക്കാം. മറ്റ് ഓപ്ഷനുകളില്‍ അലോട്മെന്റ് ലഭിച്ചവര്‍ക്ക് താത്‌കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.താത്‌കാലിക പ്രവേശനത്തിന് ഫീസടയ്ക്കണ്ട.