ഹൈക്കോടതി ഇടപെടല്‍ ; വൈദ്യുതി നിരക്ക് വര്‍ധന ഉടനില്ല; താത്കാലിക ആശ്വാസം




വ്യവസായ വണിജ്യ മേഖലയിലെ വൈദ്യുതി നിരക്ക് വര്‍ധന ഹൈക്കോടതി സ്റ്റേ ചെയ്തത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും താത്കാലികമായെങ്കിലും ആശ്വാസമാകും.
ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ധനയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
കേരള ഹൈടെൻഷൻ ആൻഡ് എക്‌സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയല്‍ ഇലക്‌ട്രിസിറ്റി കണ്‍സ്യൂമേഴ്‌സ് അസോസിയേഷൻ ഉള്‍പ്പടെയുള്ള സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
വിഷയത്തില്‍ കോടതിയുടെ അന്തിമ വിധി വരെ എല്ലാ വിഭാഗത്തിന്റേയും നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം റെഗുലേറ്ററി കമ്മീഷൻ നിര്‍ത്തി വയ്ക്കും.
ജൂലൈ ആദ്യം നിരക്കു വര്‍ധന പ്രഖ്യാപിക്കാൻ റെഗുലേറ്റേറി കമ്മീഷൻ തയ്യാറെടുക്കുകയായിരുന്നു.
അതിനിടെയാണ് സ്റ്റേ.
ജൂലൈ 10ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
വ്യവസായ വാണിജ്യ മേഖലയിലുള്ളവരാണ് ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ വൈദ്യുതി ഉപയോഗിക്കുന്നത്.
ഈ വിഭാഗത്തിന്റെ
നിരക്ക് വര്‍ധനയാണ് സ്റ്റേ ചെയ്തത്.
എന്നാല്‍, എല്ലാ വിഭാഗങ്ങള്‍ക്കും പൊതുവായ നടപടി ക്രമത്തിലൂടെയാണ് റെഗുലേറ്ററി കമ്മീഷൻ നിരക്ക് നിശ്ചയിക്കുന്നത്.
അതുകൊണ്ടുതന്നെ ഇടക്കാല ഉത്തരവിലെ സ്റ്റേ ഒഴിവായാല്‍ മാത്രമേ നിരക്ക് വര്‍ധിപ്പിക്കാനുള്ള തുടര്‍ നടപടികളുണ്ടാവൂ.
ഈ മാസം 15-ഓടെ പുതിയ നിരക്ക് പ്രഖ്യാപിക്കാനായിരുന്നു ഒരുങ്ങിയത്.
അതിനിടെയാണ് വൈദ്യുതിക്ക് സര്‍ചാര്‍ജ് പ്രഖ്യാപിക്കേണ്ടി വന്നത്.
10 പൈസ കമ്മീഷൻ പ്രഖ്യാപിച്ചപ്പോള്‍ കെഎസ്‌ഇബി സ്വന്തം അധികാരം ഉപയോഗിച്ച് ഒൻപത് പൈസ കൂടി സര്‍ചാര്‍ജ് ചുമത്തി.
ഇതോടെ യൂണിറ്റിന് 19 പൈസ വര്‍ധിച്ചു.
ജനരോഷം ഉയരുമെന്നു ഉറപ്പുള്ളതിനാല്‍ പുതിയ നിരക്ക് പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കാൻ കമ്മിഷൻ തന്നെ തീരുമാനിച്ചിരുന്നു.
ഈ മാസം 30-വരെയാണ് നിലവിലെ നിരക്കിന്റെ കാലാവധി.
ഈ സമയ പരിധി കമ്മീഷൻ നീട്ടിയേക്കും



