KERALA
ആലപ്പുഴയിൽ ലോട്ടറിക്കടയ്ക്ക് മുന്നിൽ യുവതിയുടെ ആത്മഹത്യാ ഭീഷണി




ആലപ്പുഴ വെള്ളക്കിണറിൽ ലോട്ടറി വില്പന കേന്ദ്രത്തിന് മുന്നിലാണ് പെട്രോളുമായി യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കടയിലെ മുൻ ജീവനക്കാരിയാണ് യുവതി.
കടയുടമ തന്റെ പക്കൽ നിന്ന് സ്വർണവും പണവും വാങ്ങിയെടുത്തെന്ന് യുവതിയുടെ ആരോപണം.
സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുവതി പെട്രോളുമായി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
പിങ്ക് പോലീസ് സ്ഥലത്തെത്തി യുവതിയെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.



