KERALA

പ്രൊഫ.എം പി വർഗ്ഗീസ് അന്തരിച്ചു

മുൻ കെപിസിസി നിർവ്വാഹക സമിതിയംഗവും മുൻ ഐക്കരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോളേജ് അധ്യാപകനുമായിരുന്ന കടമറ്റം പാലത്തുരുത്തേൽ പ്രൊഫ: എം. പി വർഗ്ഗീസ് (81) അന്തരിച്ചു. വാർദ്ധ്യക്യ സഹജമായ അസുഖത്തെ തുടർന്നാണ് അദ്ദേഹം വിട വാങ്ങിയത്.

മുവാറ്റുപുഴ നിർമ്മല കോളേജ് കെമിസ്ട്രി വിഭാഗം അധ്യാപകനായിരുന്നു. സംസ്ഥാന പൊല്യൂഷൻ കൺട്രോൾ ബോർഡ് അംഗം, ഐക്കരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം , ഡി സി സി ജനറൽ സെക്രട്ടറി, എം ജെ എസ് എസ് എ കണ്ടനാട് ഭദ്രാസന ഡയറക്ടർ, എം ജി യൂണിവേഴ്സിറ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് റിട്ട. അധ്യാപിക പ്രൊഫ.ടി വൈ മേരിയാണ് ഭാര്യ. മക്കൾ : ജിനി, പോൾ, ജിത , മരുമക്കൾ : ജോബി, സുമി പോൾസംസ്ക്കാരം 22.05.2023 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് കടമറ്റത്തെ വസതിയിൽ ശുശ്രൂഷകൾ ആരംഭിച്ച് കടമറ്റം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button