NATIONAL

സിദ്ധരാമയ്യ മന്ത്രിസഭ ഇന്ന് സ്ഥാനമേൽക്കും

കർണാടകത്തിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഇന്ന് സ്ഥാനമേൽക്കും.

ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ തവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും.

മുഖ്യമന്ത്രി സിദ്ധരാമയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും പുറമേ 25 മന്ത്രിമാർക്കൂടി ഇന്ന് സ്ഥാനമേൽക്കും. സംസ്ഥാനത്ത് മന്ത്രിസഭയുടെ പരമാവധി വലുപ്പം 34 വരെയാകാം.

മന്ത്രിസഭയിൽ ഉൾപ്പെടുത്താവുന്ന ആകെ മന്ത്രിമാരുടെ എണ്ണം നിയമസഭയുടെ അംഗബലത്തിന്റെ 15% വരെയാകാം.

കോൺഗ്രസ് നിയമസഭ കക്ഷിയിലെ മേഖല, സാമുദായിക പ്രാതിനിധ്യം പരിഗണിച്ചാവും മന്ത്രിമാരെ നിശ്ചയിക്കുക.

ധനകാര്യം മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. ആഭ്യന്തരം, ഊർജ്‌ജം, ജലസേചനം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ ശിവകുമാറിനു ലഭിക്കാൻ സാധ്യത.

135 കോൺഗ്രസ് എംഎൽഎമാർ ഉൾപ്പെടെ 137 സമാജികരുടെ പിന്തുണ സിദ്ധരാമയ്ക്കുണ്ട്. കോൺഗ്രസ് പിന്തുണയോടെ ജയിച്ച സർവോദയ കർണാടക പക്ഷയുടെ ഏക അംഗവും സ്വതന്ത്ര എംഎൽഎ ലതാ മല്ലികാർജുനും പുതിയ സർക്കാരിനെ പിന്തുണക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button