KERALA

പിറവം പുഴയിൽ‍ ഒഴുക്കിൽപ്പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ കാർഡിയോളജി വിഭാഗം തലവൻ

പിറവം: പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ കാർഡിയോളജി വിഭാഗം തലവൻ ഡോ ഉല്ലാസ് ആർ മുല്ലമല (42)യാണ് മരിച്ചത്. ഇന്ന് പ്രൈവറ്റ് ഏജൻസിയുടെ മുങ്ങൽ വിദഗ്ധർനടത്തിയ തിരച്ചിലിൽ രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് 6 മണിയോടെ മാമ്മലശ്ശേരി പയ്യാറ്റിക്കടവിലാണ് അപകടം സംഭവിച്ചത്. സഹപ്രവർത്തകരോടൊപ്പം മാമ്മലശ്ശേരിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു ഡോക്ടർ ഉല്ലാസ്. മണൽപ്പരപ്പിൽ നിന്നും കുളിക്കുന്നതിനായി പുഴയിലേക്കിറങ്ങുന്നതിനിടെ കാൽവഴുതിയാണ് അപകടം സംഭവിച്ചത്. കൂടെ ഉണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ടു മുങ്ങിപോവുകയായിരുന്നു.

പിറവത്ത് നിന്നും എത്തിയ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇരുട്ട് വ്യാപിച്ചതോടെ അവസാനിപ്പിച്ചു. തുടർന്ന് സ്ഥലത്തെത്തിയ സ്‌കൂബാ ടീമും രാത്രി 10 മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ആഴമേറിയ ഈ ഭാഗത്ത് ശക്തമായ അടിയൊഴുക്കുള്ളതാണ് രാത്രിയിലെ തിരച്ചിലിന് തടസ്സമായത്. എന്നാൽ രാവിലെ ആരംഭിച്ച തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button