KERALA

ഇനിയൊരു അവസരം കിട്ടിയാൽ വായുവിനു പോലും നികുതി ഏർപ്പെടുത്തുമെന്ന് വി പി സജീന്ദ്രൻ

കിഴക്കമ്പലം : സംസ്ഥാന സർക്കാർ നികുതി കൊള്ളാ നടത്തുകയാണെന്നും,പിണറായി ഗവൺമെന്റിൽ ഇനിയൊരു ബഡ്ജറ്റ് അവതരണം നടത്തുവാൻ മന്ത്രി ബാലഗോപാലിന് അവസരം ലഭിച്ചാൽ ശ്വസിക്കുന്ന വായുവിന് വരെ നികുതി ഏർപ്പെടുത്തുമെന്നും വീടുകളുടെ പെർമിറ്റ്,അപേക്ഷാഫീസ് തുടങ്ങിയവയ്ക്ക് അമിതമായി വർദ്ധിപ്പിച്ചതിനെതിരെ കുന്നത്തുനാട് പഞ്ചായത്തിന്റെ മുന്നിൽയുഡിഎഫ് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് കെപിസിസി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ പറഞ്ഞു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എ വർഗീസ് അധ്യക്ഷത വഹിച്ചു, ഡിസിസി സെക്രട്ടറി വർഗീസ് ജോർജ് പള്ളിക്കര, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, കെ എച്ച് മുഹമ്മദ് കുഞ്ഞ്, പി ഓ കുര്യാക്കോസ്, അനു അച്ചു, കെ കെ മീതിൻ, ടി എ ഇബ്രാഹിം, എംപി യൂനൂസ് , സി കെ അബൂബക്കർ,മായവിജയൻ,എം കെ വർഗീസ്, പി പി അബൂബക്കർ, കെ കെ പ്രഭാകരൻ,ടി എ മുഹമ്മദ് അഷറഫ്, കെ കെ രമേശൻ, പി വി സുകുമാരൻ,സബിത അബ്ദുറഹ്മാൻ, എം പി മുഫ്സൽ, സലാം കുട്ടിക്കൽ, എം ഇ പരീക്കുഞ്ഞ്,ഇഎം നവാസ്, എംവി യാക്കോബ്, ടി എസ് അൻസാർ, കെ കെ ഷാജി തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button