റമദാനില്‍ ഉംറ ചെയ്യുന്നതിന് തിരക്കേറുന്നു;തീര്ഥാടകര്ക്ക്മാര്ഗനിര്ദേശവുമായി മന്ത്രാലയം
ഉംറക്കും മദീന സന്ദര്‍ശനത്തിനും വിദേശികള്‍ക്ക് സമയം അനുവദിക്കുന്നത് 'നുസുക്' പ്ലാറ്റ്ഫോം വഴിയാണ്


ദുബൈ: യു.എ.ഇയില്‍ നിന്ന് ഉംറ നിര്‍വഹിക്കുന്നതിന് മക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം.
യാത്രക്കുമുമ്ബായി ‘നുസുക്’ ആപ്ലിക്കേഷനില്‍ ഉംറക്ക് ബുക്കിങ് പൂര്‍ത്തിയാക്കാനും എന്തെങ്കിലും യാത്രാനിര്ദേശങ്ങളുണ്ടോയെന്ന് പരിശോധിക്കാനുമാണ് പ്രധാനമായും നിര്‍ദേശിച്ചിട്ടുള്ളത്.
റമദാനില്‍ ഉംറ ചെയ്യുന്നതിന് തിരക്കേറിയ സാഹചര്യത്തിലാണ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഉംറക്കും മദീന സന്ദര്‍ശനത്തിനും വിദേശികള്‍ക്ക് സമയം അനുവദിക്കുന്നത് ‘നുസുക്’ പ്ലാറ്റ്ഫോം വഴിയാണ്. ആപ്ള്‍ സ്റ്റോറിലും ഗൂഗ്ള്‍ പ്ലേ സ്റ്റോറിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്. തിരക്കേറിയ സാഹചര്യത്തില്‍ ഒരാള്‍ക്ക് റമദാനില്‍ ഒരു ഉംറ മാത്രമേ അനുവദിക്കൂവെന്ന് സൗദി അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. തീര്‍ഥാടകര്‍ വലിയ തുകകള്‍ കൊണ്ടുപോകരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലേക്ക് പോകുമ്ബോള്‍ ഐ.ഡി കാര്‍ഡുകളുടെയും പാസ്പോര്‍ട്ടിന്റെയും പകര്‍പ്പുകള്‍ മാത്രം കരുതാനും അറിയിപ്പില്‍ പറയുന്നു.
തിരക്കില്‍ ഒറിജിനല്‍ രേഖകള്‍ നഷ്ടപ്പെടാതിരിക്കാനാണിത്. ഇമാറാത്തി തീര്‍ഥാടകര്‍ ‘തവജ്ജുദി’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ എംബസികള്‍ക്കും മറ്റു സംവിധാനങ്ങള്‍ക്കും പൗരന്മാരെ ബന്ധപ്പെടാനുള്ള സൗകര്യത്തിനാണിത് ഏര്‍പ്പെടുത്തിയത്