

സ്ക്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. അങ്കമാലി മങ്ങാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന അയമ്പുഴ ചുള്ളി ഗോപുരത്തിങ്കൽ വീട്ടിൽ അഭിജിത്ത് (22) നെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.സ്ക്കൂളിലേക്ക് പോയ വിദ്യാർത്ഥിനി വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് പോലീസിൽ പരാതിനൽകുയായിരുന്നു. പിടിയ്ക്കപ്പെടാതിരിക്കാൻ ആൾപ്പാർപ്പില്ലാത്ത ഇടങ്ങളിൽ മാറ്റി മാറ്റി താമസിപ്പിക്കുകകയായിരുന്നു. ഇയാൾക്കെതിരെ സമാന സ്വഭാവമുള്ള മറ്റൊരു കേസ് കാലടി പോലീസ് സ്റ്റേഷനിലുമുണ്ട്. പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഡി.വൈ.എസ്.പി പി.കെ.ശിവന്‍കുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, എ.എസ്.ഐമാരായ ബിജേഷ്, ഷിജു സീനിയർ സി.പി.ഒമാരായ റോണി അഗസ്റ്റിൻ, എൻ.ജി ജിസ്മോൻ, രശ്മി.സി. കൃഷ്ണൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.