

പത്തനംതിട്ട : റോബിൻ ബസിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത നിലപാട്. റോബിൻ ബസ് പിടിച്ചെടുത്തു പത്തനംതിട്ട എ ആർ ക്യാബിലേക്ക് മാറ്റി.പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടി കാട്ടിയാണ് എം.വി.ഡി ബസ് പിടിച്ചെടുത്തത്. ഈ വാഹനത്തിനെതിരെ മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തിട്ടുണ്ട്.


ബസ് പിടിച്ചെടുത്തത് ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കുന്ന തരത്തിൽ പെർമിറ്റ് ലംഘനം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ്.എം.വി.ഡി.വൻ പോലീസ് സന്നാഹത്തോടെയാണ് ഈ നടപടി എടുത്തത്. എം.വി.ഡി ബസ് പിടിച്ചെടുത്തത് തികച്ചും അന്യായമാണെന്ന് ബസ് അധികൃതർ പ്രതികരിച്ചു. റോബിൻ ബസ് നടത്തിപ്പുകാർ പറയുന്നത് ഇത് തികച്ചും കോടതി ഉത്തരവിന്റെ പരസ്യമായ ലംഘനമാണെന്നതാണ്.എന്നാൽ എം .വി .ഡി ഡ്രൈവർമാരുടെ ലൈസൻസ് ,വാഹനത്തിന്റെ പെർമിറ്റ് എന്നിവ റദ്ദ് ആക്കുന്നതിനുള്ള നടപടികൾ എടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.നിയമ ലംഘനത്തിനു പ്രേരിപ്പിച്ച വ്ളോഗർമാർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കാനും എം.വി.ഡി ആലോചിക്കുന്നുണ്ട്