ഞെട്ടിച്ച് ആംബുലൻസ് അപകടം; ഒഴിവായത് വൻ ദുരന്തം: അപകടം കനാലിൽ ഒഴുക്കിൽപ്പെട്ടവരെ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴി


ഐരാപുരം റബർ പാർക്കിനടുത്ത് പാതാളപറമ്പിൽ പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ മൂന്നു പെൺ കുട്ടികളെ ആശുപത്രിയിലേയക്ക് കൊണ്ട് പോകും വഴി ആബുലൻസ് അപകടത്തിൽപ്പെട്ടത് ഏവരെയും ഞെട്ടിച്ചു. വൈകിട്ട് 6.30 ഓടെ ആയിരുന്നു സംഭവം.
വെങ്ങോലയിൽ വച്ച് നിയന്ത്രണം വിട്ട ആംബുലൻസ് റോഡരികിലുള്ള കടയിലേയ്ക്ക് ഇടിച്ചുകയറി.ഈ സമയം കട വരാന്തയിൽ നിൽക്കുകയായിരുന്ന അതിഥി തൊഴിലാളിക്ക് പരിക്കേറ്റു.പരിക്കേറ്റയാളെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം മറ്റൊരു ആംബുലൻസിൽ രോഗികളെ ആശുപത്രിയിലേയ്ക്ക് മാറ്റി.


വൈകിട്ട് 5 മണിയോടെ പാതളപറമ്പ് പള്ളിയ്ക്ക് സമീപമുള്ള ഹൈലെവൽ കനാലിൽ ബന്ധുക്കളായ മൂന്ന് പെൺകുട്ടികൾ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
റബർ പാർക്ക് അൽഫത്തഹ് സ്നേഹനിധിയുടെ ആംബുലൻസാണ് വെങ്ങോലയിൽ വച്ച് ബൈക്കിലും തുടർന്ന് കാറിലും തട്ടി സമീപത്തെ കടയുടെ ഭിത്തിയിൽ ഇടിച്ചു നിന്നത്. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്