KERALA
സിഗരറ്റിന് വലിയ വില കൊടുക്കേണ്ടി വരും


സിഗരറ്റിന് ഉയർന്ന എക്സൈസ് തീരുവ ചുമത്താനുള്ള ബില്ല് ലോക്സഭ പാസ്സാക്കി. പുകയിലക്കും പുകയില ഉത്പന്നങ്ങൾക്കും നിലവിലുളള GST സെസ് തീരുന്ന മുറക്ക് തീരുവ ചുമത്താൻ സർക്കാരിനെ അനുവധിക്കുന്നതാണ് ബില്ല്.
60 മുതൽ 70 ശതമാനം വരെ പുകയിലക്ക് ചുമത്താനാണ് നിർദേശം. സിഗരറ്റിനും ചുരുട്ടിനും 25 ശതമാനം ചുമത്തും. സിഗരറ്റിന് നീളവും ഫിൽറ്ററും കണക്കാക്കി 2700 മുതൽ 11000 രൂപ വരെ തിരുവ ചുമത്തും. നിലവിൽ 28 ശതമാനമാണ് GST സെസ്.





