

മഴുവന്നൂർ: കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ നടന്ന കലാ, കായിക, പ്രവർത്തി പരിചയ മേളകളിൽ മികച്ച വിജയം കരസ്ഥമാക്കിയ എസ്.ആർ.വി. യു.പി. സ്കൂൾ, ‘വിജയോത്സവം’ എന്ന പേരിൽ ആഘോഷം സംഘടിപ്പിച്ചു.
പി.ടി.എ. പ്രസിഡണ്ട് പ്രദീപ് പി.സി.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ മേഖല പി.ആർ. വിജയോത്സവം ഉദ്ഘാടനം ചെയ്തു. കലോത്സവം, സംസ്കൃതോത്സവം, ശാസ്ത്രോത്സവം എന്നിവയിൽ സ്കൂൾ മികച്ച പോയന്റാണ് കരസ്ഥമാക്കിയത്.


വിജയികൾക്കുള്ള സമ്മാനങ്ങൾ എം.ആർ.എസ്.വി. ഹൈസ്കൂൾ പ്രധാന അധ്യാപിക അഞ്ചു സ്കറിയ, വെൽഫെയർ കമ്മിറ്റി ചെയർമാൻ തമ്പി പാതിരിക്കാട്ട്, കാനറ ബാങ്ക് മാനേജർ അശ്വതി പി. ശിവദാസ്, സീനിയർ അസിസ്റ്റന്റ് ബിജു വർഗീസ്, വെൽഫെയർ കമ്മിറ്റി അംഗം കെ.എൻ. നാരായണൻ, പി.കെ. കുട്ടികൃഷ്ണൻ നായർ എന്നിവർ ചേർന്ന് വിതരണം ചെയ്തു.





