

കോലഞ്ചേരി: പൂതൃക്ക ഗ്രാമപഞ്ചായത്ത് കിങ്ങിണിമറ്റം ബഡ്സ് സ്കൂളിൽ രക്ഷകർത്തൃയോഗവും കുട്ടികൾക്കുള്ള യൂണിഫോം വിതരണവും നടന്നു. കിങ്ങിണിമറ്റം റസിഡൻസ് അസോസിയേഷനും പൂതൃക്ക ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു കെ. ജോർജും ചേർന്നാണ് കുട്ടികൾക്ക് യൂണിഫോം നൽകിയത്.


പൂതൃക്ക ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന സലീപന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കുമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു. ബഡ്സ് സ്കൂൾ അധ്യാപിക അശ്വതി വേലായുധൻ സ്വാഗതം ആശംസിച്ചു.


മെമ്പർമാരായ ടി.പി. വർഗീസ്, കൃഷ്ണൻകുട്ടി കെ.എ., ജിംസി മേരി, നിഷ സജീവൻ, സംഗീത ഷൈൻ, ഉണ്ണിമായ കെ.സി., ബിന്ദു ജയൻ, സി.ഡി.എസ്. ചെയർപേഴ്സൺ ഹേമലത രവി, കിങ്ങിണിമറ്റം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് അബ്രഹാം, ഭാരവാഹികളായ പൗലോസ് എ.ജെ., പോൾ പീറ്റർ, എൻ.പി. സുരേന്ദ്രൻ, കൃഷ്ണൻകുട്ടി കെ.എ., രക്ഷിതാക്കൾ, കുട്ടികൾ, സ്കൂൾ സ്റ്റാഫുകൾ, പി.ടി.എ. പ്രസിഡന്റ് എൽദോ മാത്യു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.





