KERALA

തെരുവുനായ നിയന്ത്രണത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

കേരളം ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന തെരുവുനായ ആക്രമണങ്ങൾ കുറയ്ക്കുന്നതിനായി സുപ്രീംകോടതി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തെരുവുനായകളുടെ പെരുപ്പം നിയന്ത്രിക്കണമെന്നും പൊതുഇടങ്ങളിൽനിന്ന് അവയെ പൂർണ്ണമായി നീക്കം ചെയ്യണമെന്നുമാണ് കോടതി ഉത്തരവിട്ടത്.

സ്കൂൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ പൂർണമായും നീക്കം ചെയ്യുക എന്നതാണ് ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചുകുട്ടികൾക്കടക്കം നിരവധി പേർക്ക് ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഈ ഇടപെടൽ.

പ്രധാന നിർദ്ദേശങ്ങൾ:
എട്ട് ആഴ്ചയ്ക്കുള്ളിൽ കോടതിയുടെ ഈ നിർദ്ദേശങ്ങൾ നടപ്പാക്കണം.

നിർദ്ദേശങ്ങൾ നടപ്പാക്കിയ ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചീഫ് സെക്രട്ടറിമാർക്ക് കോടതി നിർദ്ദേശം നൽകി.

വീഴ്ച വരുത്തുന്ന പക്ഷം ചീഫ് സെക്രട്ടറിമാർ ഉത്തരവാദികളായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

പിടികൂടുന്ന തെരുവുനായകളെ വന്ധീകരണത്തിന് വിധേയമാക്കണം.

വന്ധീകരണം നടത്തിയ നായകളെ പിടികൂടിയ സ്ഥലത്തുതന്നെ തുറന്നു വിടാതെ, ഷെൽട്ടറുകളിലേക്ക് മാറ്റണം.

തെരുവുനായകളുടെ വർധനവിന് മാറ്റമുണ്ടാകണമെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിലൂടെ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button