അവാർഡ് നിർണ്ണയത്തിലെ ചോദ്യചിഹ്നങ്ങൾ


55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച ചിത്രം, മമ്മൂട്ടി മികച്ച നടൻതൃശ്ശൂർ: മലയാള സിനിമയിലെ മികച്ച കലാമൂല്യങ്ങൾ അടയാളപ്പെടുത്തി 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏറെ ശ്രദ്ധേയമായ ചിത്രങ്ങൾ തമ്മിൽ കടുത്ത മത്സരം നടന്ന പുരസ്കാര പ്രഖ്യാപനത്തിൽ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ, ‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചത്. നടനും സംവിധായകനുമായ പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.മികച്ച നടൻ, മികച്ച നടി, മികച്ച ചിത്രം എന്നീ പ്രധാന പുരസ്കാരങ്ങൾ ഇത്തവണ പുതുമകൾ സമ്മാനിച്ചു.


പ്രധാന പുരസ്കാരങ്ങൾ:
മികച്ച ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’
മികച്ച നടൻ മമ്മൂട്ടി (ഭ്രമയുഗം)
മികച്ച നടി ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
മികച്ച സംവിധായകൻ ചിദംബരം എസ്. പൊതുവാൾ (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച രണ്ടാമത്തെ ചിത്രം (ഫെമിനിച്ചി ഫാത്തിമ)
മികച്ച ജനപ്രിയ ചിത്രം (പ്രേമലു)
പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘മഞ്ഞുമ്മൽ ബോയ്സും’ ‘ഭ്രമയുഗവും’
സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ പത്ത് പുരസ്കാരങ്ങളുമായി ഏറ്റവും വലിയ നേട്ടമുണ്ടാക്കി. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് (ചിദംബരം), മികച്ച ഛായാഗ്രാഹകൻ (ഷൈജു ഖാലിദ്), മികച്ച സ്വഭാവ നടൻ (സൗബിൻ ഷാഹിർ) തുടങ്ങിയ പ്രധാന പുരസ്കാരങ്ങൾ മഞ്ഞുമ്മൽ ബോയ്സ് നേടി.’ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഏഴാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കുന്നത്. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഷംല ഹംസ മികച്ച നടിക്കുള്ള അവാർഡ് നേടി ശ്രദ്ധേയയായി. ‘നടന്ന സംഭവം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലിജോമോൾ ജോസ് മികച്ച സ്വഭാവനടിയായി.


മറ്റ് പ്രധാന പുരസ്കാരങ്ങൾ
മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ, സിദ്ധാർത്ഥ് ഭരതൻ (മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം)
മികച്ച സ്വഭാവ നടി ലിജോമോൾ ജോസ്ന (ടന്ന സംഭവം)
മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
മികച്ച ഗാനരചയിതാവ് വേടൻ (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച സംഗീത സംവിധായകൻ സുഷിൻ ശ്യാം (ബൊഗെയ്ൻവില്ല)
മികച്ച പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)
പ്രത്യേക ജൂറി പുരസ്കാരം (അഭിനയം) ടൊവിനോ തോമസ്, ആസിഫ് അലി, ദർശന രാജേന്ദ്രൻ, ജ്യോതിർമയി.’ARM’, ‘കിഷ്കിന്ധാകാണ്ഡം’, ‘പാരഡൈസ്’, ‘ബൊഗെയ്ൻവില്ല’ എന്നീ ചിത്രങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.


അവാർഡ് നിർണ്ണയത്തിലെ ചോദ്യചിഹ്നങ്ങൾ
ജനപ്രിയ ചിത്രത്തിന്റെ ആധിക്യം: അതിഗംഭീരമായ സാങ്കേതിക മികവും ബോക്സോഫീസ് വിജയവും നേടിയ ‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച ചിത്രം, മികച്ച സംവിധായകൻ തുടങ്ങിയ പ്രധാന പുരസ്കാരങ്ങൾ നേടിയപ്പോൾ, തീർത്തും കലാമൂല്യമുള്ളതും അവാർഡ് സാധ്യത കൽപ്പിച്ചിരുന്നതുമായ മറ്റ് ചിത്രങ്ങൾ പല പ്രധാന വിഭാഗങ്ങളിലും തഴയപ്പെട്ടു. യഥാർത്ഥത്തിൽ, കലാപരമായ മികവും സാമൂഹിക പ്രസക്തിയുമുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന സംസ്ഥാന അവാർഡിന്റെ അടിസ്ഥാന ലക്ഷ്യം നിറവേറ്റപ്പെട്ടോ?
അവാർഡ് നിർണ്ണയം താരകേന്ദ്രീകൃതമായപ്പോഴും, പുതുമുഖങ്ങളുടെ സിനിമകളെ പ്രോത്സാഹിപ്പിച്ചപ്പോഴും ഭരണകക്ഷി രാഷ്ട്രീയത്തിന്റെ ഇടപെടലുകൾ ഉണ്ടായി എന്ന ആരോപണവും ഉയരുന്നുണ്ട്. മികച്ച നവാഗത സംവിധായകൻ, മികച്ച രണ്ടാമത്തെ ചിത്രം തുടങ്ങിയ പുരസ്കാരങ്ങൾ നൽകിയതിലെല്ലാം രാഷ്ട്രീയ സ്വാധീനം വ്യക്തമാണ് എന്നും ഒരു വിഭാഗം വിമർശകർ വാദിക്കുന്നു.


നിരീക്ഷകരുടെ വിലയിരുത്തൽ
അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലടക്കം ശ്രദ്ധ നേടിയ ചിത്രങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന അംഗീകാരങ്ങൾ പലതും, വാണിജ്യപരമായി വലിയ വിജയം നേടിയ സിനിമകൾ സ്വന്തമാക്കി. ഇത്, സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ‘കലാമൂല്യ’ എന്ന അടിസ്ഥാന മാനദണ്ഡത്തിൽ നിന്നും വലിയ വ്യതിചലനം ഉണ്ടാക്കിയിരിക്കുന്നു എന്നാണ് ചലച്ചിത്ര നിരീക്ഷകരുടെ അഭിപ്രായം. പുതിയ സിനിമകളെ പ്രോത്സാഹിപ്പിക്കാൻ ജൂറി ശ്രമിച്ചെങ്കിലും, പുരസ്കാരങ്ങളുടെ തിരഞ്ഞെടുപ്പിൽ കൂടുതൽ സന്തുലിതാവസ്ഥയും നിഷ്പക്ഷതയും പാലിക്കണമായിരുന്നു എന്ന അഭിപ്രായമാണ് പൊതുവെ ഉയരുന്നത്.





