

മലപ്പുറം മാണൂരിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. മുവാറ്റുപുഴ സ്വദേശിയായ ഷബീറിന് പരിക്ക് പറ്റി. രാവിലെ 7 മണിയോടെയാണ് അപകടം സംഭവിക്കുന്നത്. എടപ്പാൾ ദേശിയ പാതയിൽ മാണൂരിനടുത്ത് വച്ചാണ് സംഭവം.
കാർ നിയന്ത്രണം വിട്ട് ബസ്സിലേക്ക് ചെന്ന് ഇടിക്കുകയായിരുന്നു. കാറിൽ നിന്നും മദ്യകുപ്പി കണ്ടെത്തിയിട്ടുണ്ട്. ഷബീർ മദ്യപിച്ചാണോ വാഹനം ഓടിച്ചതെന്ന് പോലീസ് പരിശോദിക്കും. ഷബീറിനെ എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷബീറിന് ഗുരുതരമായ പരിക്കുകൾ ഇല്ല.


കാർ പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. കാറിൽ നിന്നും പുറത്തിറങ്ങാൻ ഷബീറിന് കഴിഞ്ഞിരുന്നില്ല. നാട്ടുക്കാർ ഓടിക്കൂടി കാറിന്റെ ഡോർ പൊളിച്ചാണ് ഷബീറിനെ പുറത്ത് എടുത്തത്. കൂടുടൽ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നു.



