വേടനെതിരെയുളള കേസ് : പരാതിക്കാരി ഹൈകോടതിയിൽ


വേടനെതിരായുളള ലൈഗീക അതിക്രമ കേസിൽ മൊഴിയെടുക്കാനുളള പോലീസിന്റെ നോട്ടീസിനെതിരെ പരാതിക്കാരി. പോലീസ് അയച്ച നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിവാക്കുന്നതാണെന്നും നോട്ടീസ് റദ്ദാക്കണം എന്നും യുവതി ആവിശ്യപ്പെട്ടു. ഈ കാരണങ്ങൾ മുൻനിർത്തിയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. സാധാരണ ഗതിയിൽ ഐഡൻ്റിറ്റി വെളിപ്പെടുത്താൻ നിയമം അനുവധിക്കുന്നതല്ല. എന്നാൽ പോലീസിന്റെ മുന്നിൽ ആകെ ഉണ്ടായിരുന്നത് ഒരു മെയിൽ ഐഡിയിൽ നിന്നും വന്ന വിവരങ്ങൾ മാത്രമായിരുന്നു. ഈ വിവരങ്ങൾ കൊണ്ട് അന്യേഷണമായി മുന്നോട്ട് പോകാൻ കഴിയില്ല. ആ പശ്ചാതലത്തിലാണ് പോലീസിന്റെ ഭാഗത്തു നിന്നും നോട്ടീസ് അയച്ചത്.


ഈ നോട്ടീസിലാണ് പരാതിക്കാരി അത്രിപ്തി രേഖപ്പെടുത്തിയത്. തന്റെ ഐഡന്റിറ്റി പുറത്തുവരും വിധത്തിലുളള നോട്ടീസാണ് അയച്ചിരിക്കുന്നത് എന്ന് പരാതിക്കാരി പറഞ്ഞു. ഈ നോട്ടീസ് റദ്ദ് ചെയ്യണം എന്ന ആവിശ്യവുമായാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് അയച്ച് അവരുടെ മൊഴിയെടുക്കാതെ അന്യേഷണം മുന്നോട്ട് കൊണ്ടുപോകാനാകില്ല എന്നും നിയമം വിട്ടല്ല നോട്ടീസ് അയച്ചതെന്നും പോലീസ് വ്യക്തമാക്കി. ഹൈക്കോടതിയാണ് ഈ വിഷയത്തിൽ നിലപാട് സ്വീകിക്കേണ്ടത്.





