നൂറ് ദിന ലഹരി വിരുദ്ധ ക്യാംപെയ്ൻ;മയക്കുമരുന്നിനെതിരെ യൂത്ത് കോൺഗ്രസ് മിനി മാരത്തോൺ


യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ 100 ദിന ലഹരിവിരുദ്ധ ക്യാമ്പെയ്ൻ ഭാഗമായി, യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരെ 8 കിലോമീറ്റർ മാരത്തോൺ സംഘടിപ്പിച്ചു.


സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ അജു ജേക്കബ് മിനി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു,നിയോജകമണ്ഡലം പ്രസിഡന്റ് ജെയ്സൽ ജബ്ബാർ അധ്യക്ഷനായി,പുത്തൻകുരിശ് മണ്ഡലം പ്രസിഡന്റ് അഡ്വ.ഡെന്നി വർഗീസ് സ്വാഗതം ആശംസിച്ചു.
MITS ഫിസിക്കൽ ട്രെയിനിങ് ഹെഡ് എൽരാജ് മംഗലത്ത് ലഹരിവിരുദ്ധ സന്ദേശം നൽകി.
കാണിനാട് മിനി സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് വടവുകോട്,പുത്തൻകുരിശ്,പീച്ചിങ്ങച്ചിറ വഴി കാണിനാട്ടിൽ മാരത്തോൺ സമാപിച്ചു.
സമാപന യോഗത്തിൽ ഏഷ്യൻ പഞ്ചഗുസ്തി മീറ്റിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ പഞ്ചഗുസ്തി താരം അരുൺ പി ജോണിനെയും,ഡ്വാർഫ് മാരത്തോൺ റണ്ണർ ധനീഷ് സി ആർ നെയും അജു ജേക്കബ് മൊമന്റോ നൽകി ആദരിച്ചു.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മാരത്തോണിന് ഡിസിസി ജനറൽ സെക്രട്ടറി എം പി രാജൻ,പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ് അനി ബെൻ കുന്നത്ത്,നേതാക്കളായ അരുൺ വാസു,ബെന്നി പുത്തൻവീടൻ,ബാബു വർഗീസ്,ജോർജ് വർക്കി,മനോജ് കാരക്കാട്ട്,എം.പി സലീം,ലിസി അലക്സ്,സാബു കളപ്പുകണ്ടം,എൽദോ മാത്യു,ഷെഫീക്ക് തേക്കലക്കുടി,ശ്രീനാഥ് എസ്,എൽദോ ജോർജ്,അലക്സ് ജോർജ്,ഷൈജു പി എസ്,അരുൺ പാലിയത്ത്,രഞ്ജിത് കെ എ,മുഹമ്മദ് ഷാഫി,റെജിൻ രവി,അഖിൽ അപ്പു,ശരത് ശശി,സിജു കടക്കനാട്,പ്രദീപ് നെല്ലിക്കുന്നത്,അമൽ അയ്യപ്പൻകുട്ടി,നൗഫൽ മാഹിൻ,ജോബിൻ ജോർജ്,ഷഹനാസ് മുഹമ്മദാലി,അജാസ് മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

