

കൊച്ചി: കൊച്ചിൻ ഇന്റർനാഷ്ണൽ എയർപോർട്ട് ലി. (സിയാൽ) ഡയറക്ടർ ബോർഡ് അംഗമായി ഡോ.വിജു ജേക്കബ് നിയമിതനായി. മൂല്യവർദ്ധിത സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ശ്രദ്ധേയമായ സംഭാവന നൽകിയ സിന്തൈറ്റ് ഇന്റുസ്ട്രീസ് പ്രൈ.ലി. കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനുമാണ് ഡോ.വിജു ജേക്കബ്.
വ്യവസായ വികസനത്തിനും അന്താരാഷ്ട്ര വിപണിയിൽ ഭാരതത്തിന്റെ നിലപാട് ശക്തമാക്കുന്നതിനും അനിവാര്യമായ സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹത്തിന്റെ നേതൃത്വം സിയാലിന് വലിയ നേട്ടമാവുമെന്നാണ് പ്രതീക്ഷ.



