



പാങ്കോട് സെന്റ് പീറ്റേഴ്സ് സൺഡേ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സൺഡേ സ്കൂളിൽ 10 വർഷം സേവനമനുഷ്ഠിച്ച അധ്യാപകരെ ആദരിച്ചു. മൺമറഞ്ഞ മുൻ അധ്യാപകരെയും പ്രധാന അധ്യാപകരെയും അനുസ്മരിച്ചു.
സമ്മേളനം സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തായും യുകെ യൂറോപ്പ് ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തായും ആയ അഭിവന്ദ്യ ഡോക്ടർ കുര്യാക്കോസ് മാർ തെയോ ഫിലോസ് ഉദ്ഘാടനം ചെയ്തു.
വികാരി ഫാദർ ഡാർവിൻ ടി ഏലിയാസ്, ഫാദർ ബെയ്സിൽ ജോസഫ്, സഭാ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വക്കേറ്റ് എം കെ വർഗീസ് അസോസിയേഷൻ സെക്രട്ടറി സാബു പീറ്റർ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ പ്ലാപ്പള്ളി, ട്രസ്റ്റി ബോബി ജോൺ പ്രോഗ്രാം കോഡിനേറ്റർ എൽദോ മാത്യു മാത്താറ എന്നിവർ സംസാരിച്ചു