KERALA
എൻസിപി എസ് എറണാകുളം ജില്ല ജനറൽ സെക്രട്ടറിയായി എം എം പൗലോസിനെ തെരഞ്ഞെടുത്തു




2021-ൽ കോൺഗ്രസ്സിൻ്റെ പുത്തൻകുരിശ് ബ്ലോക്ക് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് എൻസിപിയിൽ ചേർന്ന പൗലോസ് എൻസിപി പുത്തൻകുരിശ് മണ്ഡലം പ്രസിഡൻ്റായും പിന്നീട് 2022 ൽ നടന്ന പാർട്ടി സംഘടന തിരഞ്ഞെടുപ്പിൽ ജില്ല കമ്മറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
എൻസിപിയിൽ എത്തുന്നതിന് മുൻപ് കെ എസ് യു യൂണിറ്റ് സെക്രട്ടറി,കെ എസ് യു താലൂക്ക് വൈസ് പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട്, ന്യൂനപക്ഷ വിഭാഗം എറണാകുളം ജില്ലാ സെക്രട്ടറി, ഐ എൻ ടി യു സി റീജണൽ സെക്രട്ടറി, ഒലാം വർക്കേഴ്സ് യൂണിയൻ വർക്കിംഗ് പ്രസിഡണ്ട്, എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള പൗലോസിനെയാണ് ഇപ്പോൾ എൻസിപി എസ് എറണാകുളം ജില്ല ജനറൽ സെക്രട്ടറി നിയമിച്ചിരിക്കുന്നത്.
ജില്ല പ്രസിഡൻ്റ് ടി പി അബ്ദുൾ അസീസാണ് നോമിനേറ്റ് ചെയ്തത്.

