

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൺട്രോൾ റൂമിലെ എസ്. ഐ റാങ്കുള്ള ഡ്രൈവറായ മേത്തല എൽത്തുരുത്ത് സ്വദേശി രാജു (55) ആണ് മരിച്ചത്.


വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം.മരണകാരണം വ്യക്തമല്ല.പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കും എന്നും പോലീസ് വ്യക്തമാക്കി.

