

രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം ഒരു സാധാരണ രാഷ്ട്രീയ കൊലപാതകം എന്ന വാദം കോടതി തള്ളി.
രഞ്ജിത്ത് ശ്രീനിവാസിന്റെ വധം രാഷ്ട്രീയ കൊലപാതമാണെന്ന് സ്ഥാപിക്കാൻ പ്രതിഭാഗം കോടതിയിൽ നടത്തിയ വാദങ്ങളിൽ പറയുന്നത് കേരളത്തിൽ പലയിടത്തും രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. രാഷ്ട്രീയപരമായ പ്രകോപനങ്ങളിൽ നിന്നും പെട്ടെന്നുള്ള കൊലപാതകത്തിൽ കലാശിക്കുകയാണ് ചെയ്യുക എന്നതായിരുന്നു. എന്നാൽ ഈ വാദമുഖങ്ങളെല്ലാം തള്ളി കൊണ്ടാണ് കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചത്.
ഈ കേസിൽ പ്രതികൾ മുൻപ് സമാന കേസുകളിൽ ഒന്നും പ്രതികളായിട്ടില്ലെന്നും ഇവർക്ക് പ്രായം തീരെ കുറവാണെന്നും പ്രതിഭാഗം വാദിച്ചു എങ്കിലും ഫലം ഒന്നുമുണ്ടായില്ല. പ്രോസിക്യൂഷന്റെ വാദം ഇങ്ങനെയായിരുന്നു സംഘടിതമായി കുറ്റകൃത്യങ്ങൾ ചെയ്യാൻ ശേഷിയുള്ളതും ഏതെങ്കിലും പ്രസ്ഥാനത്തിന്റെ പിൻബലം ഉള്ളതുമായ പ്രതികൾ ഇതിനുമുമ്പും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടാകും എന്നും അതൊക്കെ ഒരുപക്ഷേ പിടിക്കപ്പെടാതെ പോയതാകും എന്നാണ്. കൊലപാതകികൾ മാനസാന്തരം വന്ന നല്ല നിലയിൽ ജീവിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും ഇവരെ മോചിപ്പിക്കുന്നത് സമൂഹത്തിന് വീണ്ടും ആപത്ത് വിളിച്ചു വരുത്തുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.


പ്രോസിക്യൂഷൻ കൂടുതൽ ആവർത്തിച്ച് വാദിച്ചിരുന്നത് എസ്.ഡി.പി.ഐ പോപ്പുലർ ഫ്രണ്ട് എന്നിവയുടെ പിൻബലത്തോടെ വലിയ ആസൂത്രണം നടത്തിയാണ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ്. ഇത്തരത്തിലുള്ള പ്രോസിക്യൂഷന്റെ വാദം ശരിവെച്ചുകൊണ്ടാണ് കോടതി ഇവർക്ക് പരമാവധി വധശിക്ഷ വരെ പ്രഖ്യാപിച്ചതെന്ന് പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജീ. പടിക്കൽ പറഞ്ഞു.
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഴുവൻ പ്രതികളെയും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. ഈ കേസിൽ വിധി പറഞ്ഞ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി ശ്രീദേവിയുടെ ഔദ്യോഗിക വസതിക്കും സുരക്ഷ ഏർപ്പെടുത്തിയതായി കായംകുളം ഡി.വൈ.എസ്.പി അജയ നാഥ് അറിയിച്ചു.24 മണിക്കൂറും പോലീസുകാർ സുരക്ഷാ ചുമതലയിൽ ഉണ്ടാകും അതും ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആയിരിക്കും.
ബിജെപി ജില്ലാ പ്രസിഡന്റ് എം പി ഗോപകുമാർ പറഞ്ഞത് ഇങ്ങനെയാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ കോടതി എല്ലാ പ്രതികൾക്കും വധശിക്ഷ വിധിച്ചത് തീവ്രവാദികൾക്കുള്ള താക്കീതായിട്ടാണ് കാണുന്നതെന്നാണ്. കേരളത്തിൽ തീവ്രവാദ ശക്തികൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്ന സി.പി.എം – കോൺഗ്രസ് നേതൃത്വം ആണ് കൊലപാതകത്തിന്റെ കാരണക്കാർ എന്നും കേസ് അന്വേഷണത്തിൽ സത്യസന്ധമായ നിലപാട് സ്വീകരിച്ച അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും അഭിനന്ദനങ്ങൾ എം പി ഗോപകുമാർ കൂട്ടിച്ചേർത്തു.

