ശബരിമല തീർഥാടകർക്ക് സുരക്ഷ ഉറപ്പാക്കണം. കേരളത്തോട് തമിഴ്നാട്


ചെന്നൈ : ശബരിമലയിൽ തീർത്ഥാടകർക്ക് സുരക്ഷഉറപ്പാക്കണമെന്ന് തമിഴ്നാട്. തമിഴ് നാട് ചീഫ് സെക്രട്ടറി
തീർത്ഥാടകരുടെ പ്രാഥമികസൗകര്യങ്ങളും സുരക്ഷയും വർധിപ്പിക്കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ടു . കേരള ചീഫ് സെക്രട്ടറി വി .വേണു വുമായി തമിഴ് നാട് ചീഫ് സെക്രട്ടറി ശിവ ദാസ് മീണ ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചർച്ച നടത്തി .കഴിഞ്ഞ ദിവസം ശബരിമലയിൽ ഉണ്ടായ തിരക്കുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് ചർച്ച നടത്തിയത് .


തമിഴ് നാട് മുന്നോട്ട് വച്ച ആവശ്യമിതായിരുന്നു ,തമിഴ്നാട്ടിൽ നിന്നടക്കമുള്ള ശബരിമലയിൽ
തീർത്ഥാടകർക്ക് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്നാണ് .മുഖ്യമന്ത്രി എം .കെ സ്റ്റാലിന്റെ നിർദേശപ്രകാരമായിരുന്നു ചീഫ് സെക്രട്ടറിമാർ തമ്മിൽ ചർച്ച നടത്തിയത് .
ചർച്ചക്ക് ഒടുവിൽ കേരളം തീർത്ഥാടകരുടെ സുരക്ഷയും പ്രാഥമിക സൗകര്യവും വർധിപ്പിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്ന് പത്രകുറിപ്പുകളിൽ പറയുന്നു .