

ഒരു വ്യക്തിയുടെ കൈയും മുഖവും നോക്കി ഫലം പറയുന്നതുപോലെ തന്നെ ഒരു വ്യക്തിയുടെ കാല് നോക്കിയും സ്വഭാവം നിർണയിക്കാൻ സാധിക്കും. മുഖം മാത്രമല്ല ലക്ഷണശാസ്ത്രത്തിൽ വിവരിച്ചിരിക്കുന്നത് മുഖവും കൈകളും നോക്കി ഫലം പറയുന്നതുപോലെ തന്നെ വ്യക്തികളുടെ കാലുകൾ നോക്കിയും സ്വഭാവം നിർണയിക്കാൻ സാധിക്കുമത്രേ.


കൈവിരലിന്റെയും കാൽവിരലുകളുടെയും രൂപവും നീളവും പാദത്തിന്റെ ആകൃതിയും വിരലുകളുടെ വലിപ്പം എന്നിവ നോക്കിയും സ്വഭാവം നിർണായിക്കാൻ സാധിക്കും.കാലിലെ രണ്ടാമത്തെ വിരൽ വലുതും തള്ളവിരൽ ചെറുതും ആണെങ്കിൽ ഇവർ ഭർത്താവിന്റെ വാക്കുകൾ അനുസരിക്കാൻ മടിയുള്ളവർ ആയിരിക്കും എന്നാണ് ലക്ഷണശാസ്ത്രത്തിൽ പറയപ്പെടുന്നത്. കൂടാതെ മുൻകോപികളും തന്റേടികളുമായിരിക്കും ഇത്തരത്തിലുള്ള സ്ത്രീകൾ. മറ്റുള്ളവർ പറയുന്ന വാക്കുകൾക്ക് ചെവി കൊടുക്കാതെ ഇവർ സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവർ ആയിരിക്കും. കൂടാതെ ഇവർക്ക് സമൂഹത്തിലെ ഉന്നത സ്ഥാനം വഹിക്കാനുള്ള കഴിവുമുണ്ടായിരിക്കും.


കാലിലെ രണ്ടാമത്തെ വിരൽ ചെറുതും തള്ളവിരൽ വലുതും ആണെങ്കിൽ..
കാലിന്റെ തള്ളവിരലിന് മറ്റുവിരലുകളെക്കാൾ നീളം കൂടുതലുള്ളവർ ഉത്സാഹികളായിരിക്കും. ഇക്കൂട്ടരുടെ ഒരു സവിശേഷതയാണ് ഒരേസമയം ഒന്നിൽ കൂടുതൽ പ്രവർത്തികൾ ചെയ്യാൻ ഇവർക്ക് കഴിയുമെന്നത്. കൂടാതെ ഇവരുടെ ആശയങ്ങൾ തന്ത്രപരമായി മറ്റുള്ളവരിൽ എത്തിക്കാനും അത് നടപ്പിലാക്കുവാനുമുള്ള ഒരു പ്രത്യേക പ്രാവീണ്യം ഇവർക്കുണ്ട്. ഇത്തരത്തിലുള്ളവർ എല്ലാ കാര്യങ്ങളിലും കൃത്യനിഷ്ഠ പാലിക്കുന്നവരാണ്, കൂടാതെ തന്റെ പങ്കാളിയുടെ ഇഷ്ടം പിടിച്ചു പറ്റാൻ ശ്രമിക്കുന്നവരുമായിരിക്കും.

