CRIMEEDITORIALKERALALOCAL

അതീവ ജാഗ്രതവേണം; ഈകൊല്ലം മാത്രം കേരളത്തിൽ 115 ൽ പരം തട്ടിക്കൊണ്ടുപോകൽ.

തിരുവനന്തപുരം ; കേരളത്തിൽ ഇക്കൊല്ലം സെപ്തംബർ വരെയുള്ള കണക്ക് പ്രകാരം 115 ൽ അധികം കേസുകളാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപെട്ടു പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകൾ കുട്ടികൾക്ക് എതിരായ അതിക്രമത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ പ്രലോഭനങ്ങൾക്ക് വിധേയമായി മറ്റുള്ളവർക്കൊപ്പം പോകുന്ന കേസുകളും തട്ടിക്കൊണ്ടുപോകൽ വകുപ്പിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് എന്നും പോലീസ് പറഞ്ഞു.

18 വയസ്സിനു താഴെ പ്രായമുള്ളവരുടെ കണക്കാണിത്.2022 ൽ 269 കുട്ടികളെയും , 2021 ൽ 257 കുട്ടികളെയും തട്ടിക്കൊണ്ടുപോയതായി ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ കണക്ക് വ്യക്ക്തമാക്കുന്നു. ഇത്തരം കേസുകളിൽ എല്ലാം പോലീസ് അന്യോഷണത്തിൽ തന്നെ ഭൂരിഭാഗം പേരെയും കണ്ടെത്തുന്നുമുണ്ട്.

ദേശിയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ചു കുട്ടികളെ കണ്ടെത്തുന്നതിന്റെ കണക്ക് 98 ശതമാനമാണ് എന്നും ബ്യൂറോ പറയുന്നു.കഴിഞ്ഞ അഞ്ചുവര്ഷത്തിനിടയിൽ കാണാതായ കുട്ടികളിൽ 60 കുട്ടികളെ ഇനിയും കാണാൻ കണ്ടെത്തിയിട്ടില്ല എന്നാണ് റിപോർട്ടുകൾ പറയുന്നത് .ഇതിൽ ആറു കേസുകൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികളിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട് .

കണ്ടെത്താനുള്ളവരിൽ 12 പേർ പെൺകുട്ടികളും 48 പേർ ആൺകുട്ടികളുമാണ്.ഭിക്ഷാടന മാഫിയ ,ഇതര സംസ്ഥാന നാടോടി സംഘങ്ങൾ ,മനുഷ്യ കടത്തു സംഘങ്ങൾ എന്നിവർ കുട്ടികളെ തട്ടികൊണ്ടുപോയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ വ്യക്തിമാക്കിയിരുന്നത്. ആലുവ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായിരുന്നു.കഴിഞ്ഞ ദിവസം ഓയൂർ നിന്ന് കുട്ടിയെ തട്ടികൊണ്ടുപോയ സംഘത്തെ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button