യാക്കോബായ സഭാ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു


യാക്കോബായ സുറിയാനി സഭയുടെ 2023-28 വര്‍ഷത്തേയ്ക്ക് വർക്കിംഗ് കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുത്തു. പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ നടന്ന തെരഞ്ഞെടുപ്പിൽ അൽമായ പ്രതിനിധികളായി പത്ത് പേരെയും , വൈദീക പ്രതിനിധികളായി അഞ്ച് പേരെയുമാണ് തെരഞ്ഞടുത്തത്.
വിവിധ ഭദ്രാസനങ്ങളിൽ നിന്നായി 271 പ്രതിനിധികൾക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്.
അൽമായ പ്രതിനിധികളായി 16 പേരും വൈദീക പ്രതിനിധികളായി 6 പേരുമാണ് മത്സരിച്ചത്. ഇതോടെ സഭയുടെ ചലിക്കുന്ന 21 അംഗ ഭരണസമിതി നിലവിൽ വന്നു.(കാതോലിക്കേറ്റ് അസിസ്റ്റന്റ്, സഭാ സെക്രട്ടറി, അൽമായ സെക്രട്ടറി, വൈദീക സെക്രട്ടറി,17 അംഗ കമ്മിറ്റിയംഗങ്ങൾ)
വര്‍ക്കിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ വിജയിച്ചവർ
വൈദീക പ്രതിനിധികൾ-


ഗീവര്‍ഗ്ഗീസ് കോണത്ത് കോറെപ്പിസ്‌ക്കോപ്പ, കുര്യാക്കോസ് കോറെപ്പിസ്‌ക്കോപ്പ മണലേല്‍ച്ചിറയില്‍, ജോണ്‍ വര്‍ഗ്ഗീസ് കോറെപ്പിസ്‌ക്കോപ്പ പഞ്ഞിക്കാട്ടില്‍, ഫാ. ജോണ്‍ ജോസഫ് പാത്തിക്കല്‍, ഫാ. വര്‍ഗ്ഗീസ് പനിച്ചയില്‍
അൽമായ പ്രതിനിധികൾ-


അഡ്വ. അബീഷ് ജോസ് പാലക്കാട്ട്, ബാബു കുര്യാക്കോസ് പീച്ചക്കര, ബേബി ജേക്കബ് പീടിയേക്കല്‍, എല്‍ദോസ് എം. ബേബി മേനോത്തുമാലില്‍, എം.എസ്. എല്‍ദോസ് മാറാശ്ശേരില്‍, ഗ്ലീസണ്‍ ബേബി വെട്ടിക്കാട്ടില്‍, ജെയിന്‍ മാത്യു തെക്കേടത്ത്, ജെയ്‌സ് ജോണ്‍ പുളിയാനിക്കാട്ട്, സണ്ണിഎന്‍.ജെ. ഞാറ്റുതൊട്ടിയില്‍, അഡ്വ. എം. കെ. വര്‍ഗ്ഗീസ് മുല്ലശ്ശേരില്‍

