രാത്രികാല ക്ലാസ്സുകൾക്ക് നിരോധനമേർപ്പെടുത്തി ബലാവകാശ കമ്മീഷൻ




തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന് സെന്ററുകളിലേയും പാരലല്‍ കോളേജുകളിലെയും രാത്രികാല പഠന ക്ലാസ്സുകള്‍ക്ക് നിരോധനം. ഇവര്‍ സംഘടിപ്പിക്കുന്ന വിനോദയാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ബാലാവകാശ കമ്മീഷനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
എസ് എസ് എല്‍ സി ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷകളോട് അനുബന്ധിച്ചും അല്ലാതെയും സ്വകാര്യ ട്യൂഷന് സെന്ററുകളിലും പാരലല്‍ കോളേജുകളിലും രാത്രികാല പഠന ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. സ്കൂളിലെ പഠനസമയത്തിനുശേഷം വീണ്ടും മണിക്കൂറുകള്‍ നീളുന്ന ഈ നൈറ്റ് സ്റ്റഡി ക്ലാസുകള്‍ അശാസ്ത്രീയമാണ്. ഇത് കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് വെല്ലുവിളിയാണ്. രക്ഷിതാക്കള്‍ക്കും കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കും. അതുകൊണ്ട് രാത്രികാല ക്ലാസുകള്‍ പൂര്‍ണമായും നിരോധിക്കുകയാണെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവില്‍ പറയുന്നു



